Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ബാല്‍ താക്കറെയ്ക്കു പതിനായിരങ്ങളുടെ യാത്രാമൊഴി
Sunday, November 18, 2012 8:32 PM IST
Click here for detailed news of all items Print this Page
 
 
മുംബൈ: പതിനായിരക്കണക്കിന് അനുയായികളുടെയും ആരാധകരുടേയും അന്ത്യോപചാരം ഏറ്റുവാങ്ങി ശിവസേനാ തലവന്‍ ബാല്‍ താക്കറെ ജ്വലിക്കുന്ന ഓര്‍മ്മയായി. അന്തരിച്ച ശിവസേനാ നേതാവ് താക്കറെയുടെ ഭൌതികദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയുടെ മണ്ണില്‍ സംസ്കരിച്ചു. ശിവജി പാര്‍ക്കില്‍ നടന്ന സംസ്കാരചടങ്ങുകള്‍ക്ക് മകന്‍ ഉദ്ധവ് താക്കറെയും ജയ്ദേവും നേതൃത്വം നല്‍കി. ചിതയ്ക്കു ഉദ്ധവ് തീകൊളുത്തി.

ഇന്നു വൈകീട്ട് അഞ്ചു മണിയോടെ മൃതദേഹം ശിവജി പാര്‍ക്കില്‍ പൊതുദര്‍ശനത്തിനുവച്ചു. കേന്ദ്രമന്ത്രി ശരത് പവാര്‍, ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി, മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, പ്രകാശ് ജാവേദ്കര്‍, ബിജെപി മഹിളാ മോര്‍ച്ചാ നേതാവ് സ്മൃതി ഇറാനി, ബിജെപി വക്താവ് ഷഹ്നാവാസ് ഹുസൈന്‍, കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ള, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, ഗായിക ലതാ മങ്കേഷ്കര്‍, എഡിഎജി അധ്യക്ഷന്‍ അനില്‍ അംബാനി, ബിജെപി എംപി മേനകാ ഗാന്ധി, എന്‍സിപി നേതാവ് ഛഗന്‍ ഭുജ്പാല്‍, ബോളിവുഡ് സംവിധായകന്‍ മാധുര്‍ ഭണ്ടാര്‍ക്കര്‍, നടനും സംവിധായകനുമായ മഹേഷ് മഞ്ജരേക്കര്‍, റിതേഷ് ദേശ്മുഖ്, നാനാ പടേകര്‍ തുടങ്ങിയ പ്രമുഖരടക്കം ഒട്ടേറെപ്പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ പതിനായിരക്കണക്കിനു അനുയായികളാണ് ശിവജി പാര്‍ക്കിലേയ്ക്കു ഒഴുകിയെത്തിയത്. താക്കറെയുടെ മരുമകനും എംഎന്‍എസ് നേതാവുമായ രാജ് താക്കറെ ശിവജി പാര്‍ക്കിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. താക്കറെയുടെ ഭൌതികദേഹവും വഹിച്ച് അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയില്‍ നിന്നു ശിവജി പാര്‍ക്കിലേയ്ക്കുള്ള വിലാപയാത്രയില്‍ മുംബൈ ഇതുവരെ കണ്ടിട്ടില്ലാത്ത ജനബാഹുല്യമാണ് കണ്ടത്. ഇരുപതു ലക്ഷത്തോളം അനുയായികളാണ് വഴിയരികില്‍ കാത്തുനിന്നിരുന്നത്. സുരക്ഷയുടെ ഭാഗമായി മുംബൈയില്‍ 20,000ത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.

ഭാഷയുടെപേരില്‍ പ്രാദേശികവാദം ഉയര്‍ത്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശബ്ദമായി മാറിയ താക്കറെ പക്ഷേ മഹാരാഷ്ട്രയുടെ അതിരു കടന്നില്ല. മഹാരാഷ്ട്രക്കാരന്റെ മജ്ജയും മാംസവുമായി ശിവസേനയെന്ന പാര്‍ട്ടിയും അതിന്റെ നേതാവും വളര്‍ന്നു. പക്ഷേ, രാജാവ് ഒരിക്കലും കിരീടം വച്ചില്ല. സംഘടനയുടെ നേതാവായി മാത്രം നിലനിന്നു. ഭരണത്തില്‍ നേരിട്ടു പങ്കാളിയായില്ല. മന്ത്രിയോ മുഖ്യമന്ത്രിയോ ആകാന്‍ ശ്രമിച്ചില്ല. പക്ഷേ, ഭരണത്തിന്റെ കടിഞ്ഞാണ്‍ അദ്ദേഹത്തിന്റെ കൈയിലായിരുന്നു. ശിവസേനയുടെ സ്ഥാപകനും തലവനുമായിരുന്ന ബാല്‍ താക്കറെ അനുയായികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് കടുവയെന്നാണ്. താക്കറെ യുഗം അവസാനിക്കുമ്പോള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ശിവസേന നേരിടുന്ന പ്രതിസന്ധി ചെറുതല്ല. ആ ഗര്‍ജനവും കാല്‍പ്പെരുമാറ്റവും നിലച്ചതു വലിയൊരു നിശബ്ദത സൃഷ്ടിച്ചിട്ടുണ്ട്. മറാത്താവാദികളുടെ ഹൃദയത്തെ മഥിക്കുന്ന ശൂന്യത.


കലിഫോർണിയയിൽ ശക്തമായ ഭൂചലനം
ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിൽ തിരുവനന്തപുരം ഒന്നാമത്
ഇ​ടു​ക്കി​യി​ലെ ര​ണ്ട് റി​സോ​ര്‍​ട്ടു​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണു
ഉ​ക്ര​യി​ൻ അം​ബാ​സി​ഡ​റു​ടെ ഫോ​ണ്‍ കി​ട്ടി; മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
അ​തി​ർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ൽ; ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും
നെ​യ്മ​ർ​ക്ക് പ​രി​ക്ക്; ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ തി​രി​ച്ചെ​ത്തും
ഛത്തീ​സ്ഗ​ഡി​ൽ 10 മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി
ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പാ​ക്കി​സ്ഥാ​ൻ
സ്കൂ​ൾ​ബ​സി​ന് അ​ടി​യി​ൽ​പ്പെ​ട്ട് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി മ​രി​ച്ചു
യൂ​സ​ഫ​ലി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​ക്ക് സ്റ്റേ
പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല ഇ​നി സി​ഐ​മാ​ർ​ക്ക്
ആ​ദാ​യ നി​കു​തി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ
കൊ​ള​വ​ല്ലൂ​ർ സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ-​എ​ബി​വി​പി സ​ഖ്യം
സ്വ​യം രാ​ജി​യി​ല്ല, മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ ത​യാ​ർ: തോ​മ​സ് ചാ​ണ്ടി
ചാ​ണ്ടി​യു​ടേ​ത് കൈ​യേ​റ്റം ത​ന്നെ: ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്
ട്രെ​യി​ൻ ടി​ക്ക​റ്റ് ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ഏ​ഴ് ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ത്രം
ഏ​ഴു​വ​യ​സു​കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ത്തു
റെ​യി​ൽ​വെ ഹോ​ട്ട​ൽ അ​ഴി​മ​തി: ലാ​ലു​വി​നും മ​ക​നും സി​ബി​ഐ നോ​ട്ടീ​സ്
എ​ല്ലാ പ്ര​ശ്ന​ങ്ങ​ളു​ടേ​യും പ​രി​ഹാ​രം വി​ക​സ​ന​ത്തി​ൽ: പ്ര​ധാ​ന​മ​ന്ത്രി
മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്
വി​ധിയുടെ വിധിതിരുത്തി മമത; വി​ഗ്ര​ഹ നി​മ​ജ്ജ​നം എ​വി​ടെ ന​ട​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും
അയോധ്യ തർക്കഭൂമി: നിരീക്ഷകരെ നിയമിച്ചു
ശരത്തിന്‍റെ കൊലപാതകം; കൊലയാളി സ​ഹോ​ദ​രി​യു​ടെ സു​ഹൃ​ത്ത്
പശുസംരക്ഷകരുടെ ഇരയാകുന്നവർക്ക് സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
ലേക് പാലസിന്‍റെ ഫയലുകൾ കാണാതായ സംഭവം: നാല് പേർക്ക് സസ്പെൻഷൻ
പാ​ക്കി​സ്ഥാ​നി​ൽ കാ​ൽ​കു​ത്തി​യ ബ​ലൂ​ചി​സ്ഥാ​ന്‍ നേ​താ​വ് അ​റ​സ്റ്റി​ൽ
ബിഎസ്എഫിനെതിരെ ആരോപണവുമായി പാക്കിസ്ഥാൻ
കായൽ കൈയേറ്റം: ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി വിളിപ്പിച്ചു
കോഴിക്കോട് കളക്‌ട്രേറ്റിൽ തീപിടിത്തം
"ന്യൂ​ട്ട​ൺ' ഇ​ന്ത്യ​യു​ടെ ഓ​സ്ക​ർ എ​ൻ​ട്രി
കേരളം കാത്തിരുന്ന പത്തു കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി
ബിഡിജെഎസിന്‍റെ തീരുമാനത്തെപ്പറ്റി ഒന്നുമറിയില്ലെന്ന് ബിജെപി
നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട; രണ്ടു അന്യസംസ്ഥാനക്കാർ അറസ്റ്റിൽ
ഐഎസ്എൽ-4 ഒക്ടോബർ 17 മുതൽ
സ്വ​ച്ഛ്ത ഹി ​സേ​വ പരിപാടിക്ക് പൂർണ പിന്തുണ: ര​ജ​നി​കാ​ന്ത്
ആധാറും തിരിച്ചറിയൽ കാർഡുമായി ബംഗ്ലാദേശ് പൗരൻ പിടിയിൽ
ഇ​രി​ക്കൂ​ർ എടിഎം ക​വ​ർ​ച്ചാ ശ്ര​മം: പ്ര​തി​ക​ളു​ടെ സി​സിടി​വി ദൃ​ശ്യ​ങ്ങൾ ല​ഭി​ച്ചു
മെഡിക്കൽ പ്രവേശനം: അംഗീകരിക്കുമെന്നു സുപ്രീം കോടതി
മും​ബൈ​യി​ലെ കെ​ട്ടി​ട​ത്തി​ൽ വൻ തീ​പി​ടി​ത്തം
പാ​ക്കി​സ്ഥാ​ൻ ഇ​പ്പോ​ൾ "ടെ​റ​റി​സ്ഥാ​ൻ'; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ
ചെ​റു​വ​ത്തൂ​രിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒരു ലോറി തലകീഴായി മറിഞ്ഞു
വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചില്ല: ആന്ധ്രാപ്രദേശ് എംപി രാജിവയ്ക്കുന്നു
മന്ത്രി തോമസ് ചാണ്ടിക്കെതിരേ റവന്യൂ വകുപ്പിന്‍റെ അന്വേഷണം
തൊടുപുഴയിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു; പ്രതിഷേധത്തെ തുടർന്ന് വിട്ടയച്ചു
ട്രംപിന് ബുദ്ധിസ്ഥിരതയില്ല, ഭീഷണികൾക്ക് കനത്തവില നൽകേണ്ടി വരും: കിം ​ജോം​ഗ് ഉ​ൻ
ആ​ലു​വ​യി​ലെ ഓ​ൺ​ലൈ​ൻ പെ​ൺ​വാ​ണി​ഭം: വെ​ബ്സൈ​റ്റ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ
ജ​പ്പാ​ന്‍ ഓപ്പൺ: എ​ച്ച്.​എ​സ്. പ്ര​ണോ​യി പു​റ​ത്ത്
തോമസ് ചാണ്ടിക്കെതിരേ യുവമോർച്ച പ്രതിഷേധം
ബം​ഗ​ളൂ​രു​വി​ൽ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ
വെള്ളാപ്പള്ളി പിണറായി വിജയനെ കണ്ടതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കുമ്മനം
സ്വർണ വില കൂടി
ദിലീപിന്‍റെ ഡി-​സി​നി​മാ​സ് ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സ്
സി​ഐയെ അസഭ്യം പറഞ്ഞു; കെ​പി​സി​സി നി​ർവാഹ​ക സ​മി​തി​യം​ഗം അ​റ​സ്റ്റി​ൽ
കാ​ഷ്മീ​രി​ൽ ​എ​സ്എ​സ്ബി ക്യാമ്പ് ആക്രമിച്ച ര​ണ്ടു തീ​വ്ര​വാ​ദി​ക​ൾ അ​റ​സ്റ്റി​ൽ
ക​ണ്ണ​മ്മൂ​ല സു​നി​ൽ ബാ​ബു വ​ധ​ക്കേ​സ്: പ്ര​ധാ​ന സാ​ക്ഷി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
വേങ്ങര എ​ൻ​ഡി​എ ക​ൺ​വ​ൻ​ഷ​ൻ: ബി​ഡി​ജെ​എ​സ് പ​ങ്കെ​ടു​ക്കി​ല്ല
ഉ​ത്ത​ര കൊ​റി​യ​യുടെ നീക്കങ്ങൾക്ക് തടയിടാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി യുഎസ്
മെ​ക്സി​ക്കോ​യി​ലെ ഭൂ​ക​മ്പം: മ​ര​ണസംഖ്യ 273 ആ‍​യി
യെസ് ബാങ്കിൽ പിരിച്ചുവിടൽ; 2500 ജീവനക്കാരുടെ ജോലി നഷ്ടപ്പെട്ടു
ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി അമ്പതോളം പേരെ കാണാതായി
മരിയ ചുഴലിക്കാറ്റ്: ഡൊമിനിക്കയിൽ 15 മരണം
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ ഗ്രാമീണരെ വിട്ടയച്ചു
2022ലെ ഏഷ്യന്‍ ഗെയിംസിലേക്ക് ഓഷ്യാനിയ രാജ്യങ്ങളും



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.