Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഗാസയില്‍ മിസൈല്‍ ആക്രമണം രൂക്ഷം; മരണം 75 കവിഞ്ഞു
Monday, November 19, 2012 9:48 AM IST
Inform Friends Click here for detailed news of all items Print this Page
 
 
ഗാസാസിറ്റി: ഗാസയില്‍ ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം അഞ്ചാം ദിവസത്തിലേയ്ക്കു കടന്നതോടെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 75 കവിഞ്ഞു. ഗാസാ മുനമ്പില്‍ വീടിനു നേരെ ഇസ്രയേല്‍ വ്യോമസേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്നു പിഞ്ചുകുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതേസമയം, ആക്രമണത്തില്‍ ചുരുങ്ങിയതു 11 പേര്‍ക്ക് ജീവഹാനിയുണ്ടായതായി പലസ്തീന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഹമാസ് ഇസ്ലാമിസ്റ് സംഘടനയിലെ സജീവ പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ഗാസയില്‍ ഇസ്രയേല്‍ മ്ളേച്ഛമായ കൂട്ടക്കൊലയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹമാസ് പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയ പറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി ഗാസയില്‍ തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പട്ടവരില്‍ ഇരുപതിലധികം പേരും കുട്ടികളാണെന്നും ഹനിയ ചൂണ്ടിക്കാട്ടി.

ഇതിനിടെ ഗാസയിലെ ടല്‍ അല്‍ ഹവാ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി നോര്‍ത്ത് ഗാസയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആറു വയസുകാരനായ പലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനകള്‍ പറഞ്ഞു. ഞായറാഴ്ച മാത്രം ഇസ്രയേല്‍ വ്യോമസേനയും നാവിക സേനയും ഗാസയില്‍ 130ലധികം തവണയാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഏറ്റവുമധികം ആളപായമുണ്ടായതും ഇന്നലെയാണ്. ഏകദേശം 26 പേരാണ് ഇന്നലെ ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പത്തോളം പേര്‍ കുട്ടികളാണ്. ഇതിനിടെ ഗാസയില്‍ വെടിനിര്‍ത്തലിന് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ശ്രമം ആരംഭിച്ചു. ഈജിപ്തിന്റെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി ഇസ്രയേലിന്റെ ഒരു ദൂതന്‍ കയ്റോയില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രേലി മേഖലകളിലേക്കുള്ള റോക്കറ്റാക്രമണം ഹമാസ് നിര്‍ത്തിയില്ലെങ്കില്‍ കരയാക്രമണത്തിനു മടിക്കില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹൂ മുന്നറിയിപ്പു നല്‍കി. പ്രതിരോധമന്ത്രി എലി യിഷാഹി ഒരു പടികൂടി കടന്ന് ഗാസയെ മധ്യയുഗത്തിലേക്ക് തിരിച്ചയയ്ക്കുമെന്നു ഭീഷണി മുഴക്കി.


വിവാഹ വാഗ്ദാനം നൽകി പീഡനം: മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
കാവ്യയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
നടി ആക്രമിക്കപ്പെട്ട കേസ്: മണികണ്ഠന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മൻ അന്തരിച്ചു
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: കാ​വ്യാ മാ​ധ​വ​ന്‍റെ അമ്മയേയും ചോ​ദ്യം ചെ​യ്തു
എം. വിന്‍സെന്‍റ് എംഎൽഎയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും
യെച്ചൂരിയുടെ രാജ്യസഭാംഗത്വം: പറയേണ്ടത് പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് വി.എസ്
സ്വർണ വിലയിൽ നേരിയ കുറവ്
ചിത്രയുടെ ഹർജി വ്യാഴാഴ്ച പരിഗണിക്കും
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്
200 രൂപ നോട്ട് ഓഗസ്റ്റിൽ പുറത്തിറക്കിയേക്കും
തൃശൂരിൽ ബസപകടം: 20 പേർക്ക് പരിക്ക്
കാവ്യാമാധവന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും
സിറിയൻ പ്രസിഡന്‍റിനെ കടന്നാക്രമിച്ച് ട്രംപ്
എം. വിൻസെന്‍റ് എംഎൽഎയുടെ തെളിവെടുപ്പ് ഉപേക്ഷിച്ചു
ഖത്തറിനെതിരെ സൗദി നല്‍കിയത് 1,38,000 ഡോളറിന്‍റെ പരസ്യം
ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയേക്കും
ബുർക്കിനോ ഫാസോയിൽ ഭീകരാക്രമണം; അഞ്ച് മരണം
ഹംബണ്‍ടോട്ട തുറമുഖം: ചൈനയുമായുള്ള കരാറിൽ മാറ്റം വരുത്തുമെന്ന് ശ്രീലങ്ക
കോൽക്കത്ത മെട്രോ സ്റ്റേഷനിൽ അഗ്നിബാധ: ട്രെയിനുകൾ തടസപ്പെട്ടു
ജിഎസ്ടി: നാൾവഴികൾ സംബന്ധിച്ച് റിപ്പോർട്ട് കേന്ദ്രം പുറത്തിറക്കി
ന്യൂജെൻ ആകാനൊരുങ്ങി ദൂരദർശനും: ലോഗോ മാറ്റും
ലിബിയൻ തെരഞ്ഞെടുപ്പ് 2018 മാർച്ചിൽ
തേ​ജ​സ്വി​യോ​ട് നി​തീ​ഷ് കു​മാ​ർ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്
ചി​ന്ന​മ്മ​യു​ടെ സു​ഖ​വാ​സം; സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ന​ൽ​കി​യ​ത് എ​സ്ഐ
മും​ബൈ​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണ സം​ഖ്യ 12 ആ​യി
മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച വ​നി​താ ഡോ​ക്ട​ർ ആ​റു വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു
ക​മ​ൽ​ഹാ​സ​ന്‍റെ ട്വീ​റ്റ്; ത​മി​ഴ്നാ​ട് മ​ന്ത്രി​മാ​രു​ടെ ഇ​മെ​യി​ൽ ഐ​ഡി അ​പ്ര​ത്യ​ക്ഷ​മാ​യി
പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടാ​ൻ ഗു​ജ​റാ​ത്തി​ന് 500 കോ​ടി​യു​ടെ കേ​ന്ദ്ര​സ​ഹാ​യം
ദൃശ്യമാധ്യമങ്ങളെ വർക്കിംഗ് ജേർണലിസ്റ്റ് ആക്ടിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി
തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കുപോയ വീട്ടമ്മ മ​ര​ക്കൊ​ന്പു വീ​ണ് മരിച്ചു
പി.​യു ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വം: പി.​ടി. ഉ​ഷ​യോ​ട് കാ​യി​ക മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി
പ്ല​സ് വ​ണ്‍ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് മൂ​ന്നി​ലേ​ക്കു മാ​റ്റി
ഗാ​ന്ധി​ധാം - തി​രു​നെ​ൽ​വേ​ലി സ്പെ​ഷ​ൽ ട്രെ​യി​ൻ റ​ദ്ദാ​ക്കി
മൂ​ന്നാ​റി​ൽ ആ​ന ചെ​രി​ഞ്ഞ​ത് ജെ​സി​ബി​യു​ടെ അ​ടി​യേ​റ്റ്; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
കോ​ൽ​ക്ക​ത്ത​യി​ൽ ര​ണ്ടു നി​ല​കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: കാ​വ്യ മാ​ധ​വ​നെ ആ​റു മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു
ചക്രങ്ങൾ അകത്താക്കാൻ മറന്നു; ഇന്ധനം തീർന്ന വിമാനം നിലത്തിറക്കി
യെ​ച്ചൂ​രി രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കേ​ണ്ടെ​ന്നു കേ​ന്ദ്ര​ക​മ്മി​റ്റി
അ​നു​വാ​ദ​മി​ല്ലാ​തെ ന​ടി ചാ​ർ​മി​യു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്ക​രു​തെ​ന്ന് കോ​ട​തി
കാ​ഷ്മീ​രി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ വി​ഘ​ട​ന​വാ​ദി​ക​ൾ ഹ​വാ​ല​പ്പ​ണം ഉ​പ​യോ​ഗി​ക്കു​ന്നു: എ​ൻ​ഐ​എ
ന​ടി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് നി​ർ​ഭ​യ കേ​സി​നേ​ക്കാ​ൾ പ്ര​ഹ​ര​ശേ​ഷി: പ്രോ​സി​ക്യൂ​ഷ​ൻ
എ​ൻ​ഡി​എ​യ്ക്ക് അം​ബേ​ദ്ക്ക​ർ വി​രു​ദ്ധ നി​ല​പാ​ട്: മാ​യാ​വ​തി
ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ജോ​സ് തെ​ക്ക​ൻ നി​ര്യാ​ത​നാ​യി
നി​കു​തി അ​ട​യ്ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കു പൂ​ട്ടി​ടാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
അ​തി​ർ​ത്തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​താ​യി ഇ​ന്ത്യ സ​മ്മ​തി​ച്ച​താ​യി ചൈ​ന
ലോ​ക വേ​ദി​യി​ൽ ഓ​ടി​ക്കി​ല്ല; ചി​ത്ര​യെ കാ​യി​ക മ​ന്ത്രി​യും കൈ​വി​ട്ടു
അ​ൽ​അ​ക്സാ മോ​സ്കി​ലെ മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ ഇ​സ്ര​യേ​ൽ നീ​ക്കം​ചെ​യ്തു
മും​ബൈ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ സം​ഭ​വം; മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ആവർത്തിച്ച് വിൻസെന്‍റ് എംഎൽഎ
ആശുപത്രിയിലെ ഫാൻ ഇളകി വീണ് ചികിത്സയിലായിരുന്ന രോഗിക്കു പരിക്ക്
എം. വിൻസെന്‍റിനെ പിന്തുണയ്ക്കാനുള്ള പാർട്ടി നിലപാടിൽ ഉറച്ച് മഹിളാ കോൺഗ്രസ്
ഇന്തോനേഷ്യയിൽ ബോട്ട് മുങ്ങി 10 പേർ മരിച്ചു
പു​തു​പ്പാ​ടി ഭൂ​സ​മ​രം വി​ജ​യി​ച്ചു; 1400 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ ധാ​ര​ണ
നടിയെ ആക്രമിച്ച കേസ്: റിമി ടോമിയെ ചോദ്യം ചെയ്തേക്കും
എം. വിൻസെന്‍റ് എംഎൽഎയെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വി‌ട്ടു
വിൻസെന്‍റിന്‍റെ അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഗൂഢാലോചന: എം.എം.ഹസന്‍
നടിയെ ആക്രമിച്ച കേസ്: തെളിവുകൾ ഹാജരാക്കാൻ പി.സി. ജോർജിനു നോട്ടീസ് നൽകും
വ​നി​താ ക്രി​ക്ക​റ്റ് താ​രം സു​ഷ്മ വ​ർ​മ​യ്ക്ക് ഹി​മാ​ച​ലി​ന്‍റെ സ​മ്മാ​നം
ബിജെപിയിൽ പാഴ്ചെടികൾ വളർന്നു വരാൻ ശ്രമിച്ചു: കുമ്മനം
മൂന്നാറിൽ കാട്ടാന ചെരിഞ്ഞു
ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.