ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു
Tuesday, December 25, 2012 11:56 PM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. തിഹാര്‍പൂര്‍ ഫയര്‍ സ്റേഷന് സമീപം ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഒരു സ്ത്രീയാണ് മരിച്ച മൂന്നാമത്തെ ആള്‍. ജാമിയ മസ്ജിദിന് സമീപം ഒരു വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു അപകടത്തില്‍പെട്ടവര്‍. മൂന്നു പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.