നൈജീരിയയില്‍ പള്ളിക്ക് നേരെ തീവ്രവാദി ആക്രമണം: ആറു പേര്‍ കൊല്ലപ്പെട്ടു
Wednesday, December 26, 2012 12:56 AM IST
അബൂജ: നൈജീരിയയില്‍ പള്ളിക്ക് നേരെ തീവ്രവാദി ആക്രമണം. ക്രിസ്മസ് ദിനത്തില്‍ രാവിലെയാണ് ആക്രമണമുണ്ടായത്. ആറു പേര്‍ കൊല്ലപ്പെട്ടു. യോബ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ പൊറ്റീസ്കുമിലെ പെരിയിലാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തീവ്രവാദ സംഘമായ ബൊക്കോ ഹറാമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.