അഫ്ഗാനില്‍ യുഎസ് സൈനിക താവളം ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണം
Wednesday, December 26, 2012 1:48 AM IST
കാബൂള്‍: അഫ്ഗാനില്‍ യുഎസ് സൈനിക താവളം ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎസ് സേനാംഗങ്ങളില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് വിവരം. അഫ്ഗാന്‍ പൌരന്‍മാരാണ് കൊല്ലപ്പെട്ടത്. സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സൈനിക ക്യാമ്പിന്റെ പ്രവേശന കവാടത്തില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഖോസ്റ് നഗരത്തിലെ സൈനിക ക്യാമ്പിലാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.