ഗുജറാത്ത് മുഖ്യമന്ത്രിയായി മോഡി സത്യപ്രതിജ്ഞ ചെയ്തു
Wednesday, December 26, 2012 1:59 AM IST
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ കമലാ ബെനിവാള്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പുരുഷോത്തം സോളങ്കി, ബാബുഭായ് ബൊഖിരിയ, ഗണ്‍പത് വാസവ, ഭൂപേന്ദ്ര ചുദാസാമ, രമണ്‍ലാല്‍ വോറ, അനന്ദിബെന്‍ പട്ടേല്‍ എന്നിവരും മോഡിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ബിജെപി നേതാക്കളായ എല്‍.കെ അഡ്വാനി, നിതിന്‍ ഗഡ്ക്കരി, സുഷമാ സ്വരാജ്, അരുണ്‍ ഷൂരി, മുക്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.