കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് നാലു പേര്‍ മരിച്ചു
Wednesday, December 26, 2012 2:21 AM IST
കാസര്‍ഗോഡ്: കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലിടിച്ച് നാലു പേര്‍ മരിച്ചു. കാഞ്ഞങ്ങാടിന് സമീപം പൂച്ചാക്കാട്ടിലാണ് അപകടമുണ്ടായത്. ഓട്ടോയില്‍ യാത്ര ചെയ്ത യുവതിയും രണ്ടു കുട്ടികളും ഓട്ടോ ഡ്രൈവര്‍ രതീഷ് എന്നിവരാണ് മരിച്ചത്. ഡ്രൈവറടക്കം ആറു പേരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.