മുംബൈ ഡോഗ്രിയില്‍ രണ്ട് മലയാളികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Wednesday, December 26, 2012 3:47 AM IST
മുംബൈ: മുംബൈയിലെ ഡോഗ്രിയില്‍ രണ്ട് മലയാളികളെ പൊളളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി പ്രദീപ്, തലശേരി സ്വദേശി കുമാര്‍ എന്നിവരാണ് മരിച്ചത്. ഡോഗ്രിയില്‍ ഒരു ലോഡ്ജ് നടത്തുകയായിരുന്നു പ്രദീപ്. ഇവിടുത്തെ ജീവനക്കാരനാണ് കുമാര്‍. ലോഡ്ജ് മുറിയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.