ജപ്പാനില്‍ മന്ത്രിസഭ രാജിവെച്ചു
Wednesday, December 26, 2012 4:01 AM IST
ടോക്കിയോ: ജപ്പാനില്‍ അധികാര കൈമാറ്റത്തിന് വഴിയൊരുക്കി പ്രധാനമന്ത്രി യോഷിഹികോ നോഡയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. രാവിലെ നടന്ന പ്രത്യേക യോഗത്തിന് ശേഷമാണ് മന്ത്രിസഭ രാജിവെച്ചതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. കഴിഞ്ഞ 16 ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കായിരുന്നു വിജയം. പാര്‍ട്ടി നേതാവ് ഷിന്‍സോ ആബേ ആയിരിക്കും ഇനി പ്രധാനമന്ത്രി. രണ്ടാം വട്ടമാണ് ആബേ പ്രധാനമന്ത്രിയാകുന്നത്. 2006-07 വര്‍ഷമാണ് നേരത്തെ ആബേ പ്രധാനമന്ത്രിയായിരുന്നത്.