വിദേശത്തു നിന്നു വീട്ടിലേക്കു വന്നയാള്‍ യാത്രാമധ്യേ കാറില്‍ മരിച്ചു
Wednesday, December 26, 2012 7:41 AM IST
അങ്കമാലി: ഗള്‍ഫില്‍ നിന്ന് അവധിക്കു വന്നയാള്‍ വീട്ടിലേക്കുള്ള യാത്രാമധ്യേ കാറില്‍ മരിച്ചു. മാള വടമ വിരുത്തിയില്‍ വീട്ടില്‍ ബാബു (48) ആണു മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബാബു കൂട്ടിക്കൊണ്ടു പോകാനെത്തിയ ഭാര്യക്കും മക്കള്‍ക്കുമൊപ്പം കാറില്‍ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം.

ദേശീയപാതയില്‍ ടെല്‍ക്കിനു സമീപം എത്തിയപ്പോള്‍ ശക്തിയായ നെഞ്ചു വേദനയെ തുടര്‍ന്ന് ബാബു കാറില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഭാര്യ-സുധ. മക്കള്‍- കൃഷ്ണ, ഇന്ദു, അനന്ത കൃഷ്ണന്‍.