ശബരിമലയില്‍ വരുമാനം 110 കോടി
Wednesday, December 26, 2012 8:17 AM IST
ശബരിമല: മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനം 110 കോടി രൂപയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ലഭിച്ച വരുമാനത്തേക്കാള്‍ നാലു കോടി രൂപയുടെ കുറവും സംഭവിച്ചു. മണ്ഡലകാലം തുടങ്ങി 39 ദിവസം പിന്നിട്ടപ്പോള്‍ വരുമാനം 106.87 കോടിയായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 114.66 കോടി രൂപയായിരുന്നു.