തൃശൂരിലെ സമാന്തര കമ്മിറ്റി: നടപടി വേണമെന്ന് മുരളീധരന്‍
Wednesday, December 26, 2012 10:54 AM IST
കോഴിക്കോട്: തൃശൂരിലെ ഐ വിഭാഗം സമാന്തര ഡിസിസി കമ്മിറ്റി രൂപീകരിച്ച നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. കെപിസിസി പുനസംഘടനയ്ക്കെതിരേ കണ്‍വെന്‍ഷന്‍ നടത്തി പ്രതിഷേധിക്കുന്നതു ശരിയല്ല. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് ഒരേ ശിക്ഷ നല്‍കണമെന്നും മുരളീധരന്‍ പറഞ്ഞു.