മുന്‍ സൈനിക തലവന്‍ വി.കെ.സിംഗിന്റെ സുരക്ഷ പിന്‍വലിച്ചു
Wednesday, December 26, 2012 11:26 AM IST
ന്യൂഡല്‍ഹി: മുന്‍ സൈനിക തലവന്‍ ജനറല്‍ വി.കെ.സിംഗിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചു. അതീവ സുരക്ഷ വിഭാഗത്തില്‍പെടുന്ന സെഡ് പ്ളെസ് കാറ്റഗറിയിലായിരുന്നു സിംഗിന് സുരക്ഷ.

പ്രായ പ്രശ്നത്തില്‍ സര്‍ക്കാരിനെതിരേ നിയമയുദ്ധം നടത്തിയ ജനറല്‍ സിംഗ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരായ സമരങ്ങളില്‍ സജീവമായിരുന്നു. അഴിമതി വിഷയത്തില്‍ അന്നാ ഹസാരെ നടത്തിയ സമരത്തിലും ഡല്‍ഹി പീഡന വിഷയത്തില്‍ യുവജനത നടത്തിയ സമരത്തിലും സിംഗ് പങ്കെടുത്തു. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിസംബര്‍ ഒന്ന് മുതല്‍ തന്നെ സിംഗിനുള്ള സുരക്ഷ പിന്‍വലിച്ചിരുന്നു.