ഡല്‍ഹി പീഡനം: പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
Wednesday, December 26, 2012 11:56 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ഉച്ചയോടെ പെണ്‍കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായതായും സൂചനയുണ്ട്. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ നേരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ മറ്റ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരും ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.