ഡല്‍ഹിയില്‍ ഞായറാഴ്ച ബന്ദ്
Saturday, December 29, 2012 11:03 AM IST
ന്യൂഡല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ഡല്‍ഹിയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്ദറില്‍ സമരം നടത്തുന്നവരാണ് ബന്ദ് പ്രഖ്യാപിച്ചത്.

കടുത്ത തണുപ്പും വകവയ്ക്കാതെ ആയിരങ്ങള്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധം തുടരുകയാണ്. മെഴുകുതിരി കത്തിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും സമാധാനപരമായാണ് പ്രതിഷേധം മുന്നേറുന്നത്.