ഡല്‍ഹി പീഡനം: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു
Saturday, December 29, 2012 11:51 AM IST
ന്യൂഡല്‍ഹി: കൂട്ടമാനഭംഗക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഡല്‍ഹി സിറ്റി പോലീസ് നിയമിച്ചു. സുപ്രീം കോടതി അഭിഭാഷകന്‍ ദയാന്‍ കൃഷ്ണനാണു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ഫീസില്ലാതെ കേസ് വാദിക്കാന്‍ ഇദ്ദേഹം സ്വമേധയാ തയാറായെന്നു പോലീസ് കമ്മീഷണര്‍ ധര്‍മേന്ദ്ര കുമാര്‍ പറഞ്ഞു.

കേസിലെ അഞ്ച് പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം ജനുവരി മൂന്നിനു കോടതിയില്‍ സമര്‍പ്പിക്കും. ആറാമത്തെ പ്രതി പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജുവനൈല്‍ ജസ്റിസ് ബോര്‍ഡിലാകും വിചാരണ നടക്കുക.