കഫ് സിറപ്പ് കഴിച്ചു പാക്കിസ്ഥാനില്‍ 33 മരണം
Saturday, December 29, 2012 12:21 PM IST
ഇസ്ലാമാബാദ്: ചുമയ്ക്കുള്ള മരുന്നു കഴിച്ചു കിഴക്കന്‍ പാക്കിസ്ഥാനില്‍ മരിച്ചവരുടെ എണ്ണം 33 ആയി. വിവിധ ആശുപത്രികളിലായി 54 പേര്‍ ചികിത്സയിലാണ്. ഗുജിര്‍വാല നഗരത്തില്‍ മൂന്നു ദിവസം മുമ്പാണ് സംഭവം. അമിത അളവില്‍ മരുന്ന് അകത്താക്കിയ സാധാരണ തൊഴിലാളികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണു മരിച്ചവരിലേറെയും. സംഭവത്തേക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.