ഡല്‍ഹി പീഡനം: പെണ്‍കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ സംപ്രേഷണം ചെയ്യില്ല
Saturday, December 29, 2012 1:00 PM IST
ന്യൂഡല്‍ഹി ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ സംപ്രേഷണം ചെയ്യില്ല. ബ്രോഡ്കാസ്റ് എഡിറ്റേഴ്സ് അസോസിയേഷന്റേതാണു തീരുമാനം. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണു തീരുമാനമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ മൃതേദേഹം പുലര്‍ച്ചെ ഒന്നരയോടെ ഡല്‍ഹിയില്‍ എത്തിക്കും. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. സംസ്കാരം അവിടെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.