പാര്‍ട്ടിക്കാരനെ ആക്രമിച്ച സിപിഎമ്മുകാര്‍ക്കെതിരേ വധശ്രമത്തിനു കേസ്
Saturday, December 29, 2012 2:31 PM IST
തലശേരി: സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സിപിഎമ്മുകാരായ 10 പേര്‍ക്കെതിരേ വധശ്രമത്തിനു കേസ്. പിണറായി കേളാട് കുന്നുമ്മല്‍ വീട്ടില്‍ ഷിജിലിനെ (22) കല്ലുകൊണ്ടു തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തേജസ്, ജ്യോതിഷ് തുടങ്ങി 10 പേര്‍ക്കെതിരേയാണു ധര്‍മടം പോലീസ് കേസെടുത്തത്. പിണറായി മേഖലയിലെ പുത്തന്‍കണ്ടം, കോളാട് മേഖലയിലെ സിപിഎം പ്രവര്‍ത്തകരാണു ചേരി തിരിഞ്ഞ് അക്രമം നടത്തിയതെന്നും ഇതിനു മുമ്പും ഈ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്െടന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ ഷിജില്‍ തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.