യുഎസില്‍ വെടിവയ്പ്; മൂന്നു പോലീസുകാര്‍ക്കു പരിക്ക്
Saturday, December 29, 2012 3:09 PM IST
ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂജഴ്സിയില്‍ പോലീസ്സ്റേഷനില്‍ ഒരു പ്രതി നടത്തിയ വെടിവയ്പില്‍ മൂന്നു പോലീസുകാര്‍ക്കു പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ഗ്ളൌസെസ്റര്‍ പോലീസ് സ്റേഷനിലാണു സംഭവം. സ്റേഷനിലെത്തിച്ച പ്രതി തോക്കു തട്ടിയെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ഒരു പോലീസുകാരന്റെ നില ഗുരുതരമാണ്. കണക്റ്റിക്കട്ടിലെ എലിമെന്ററി സ്കൂളില്‍ ഇരുപതുകാരനായ തോക്കുധാരി 20 കുട്ടികളെയും ആറു മുതിര്‍ന്നവരെയും വെടിവച്ചുകൊന്നത് രണ്ടാഴ്ച മുമ്പാണ്. ഒരാഴ്ച മുമ്പ് പെന്‍സില്‍വേനിയയില്‍ മറ്റൊരക്രമി മൂന്നുപേരെ വെടിവച്ചു കൊല്ലുകയുണ്ടായി.