കാവേരി പ്രശ്നം: സമ്മര്‍ദതന്ത്രവുമായി ജയലളിത
Saturday, December 29, 2012 5:13 PM IST
ചെന്നൈ: കാവേരി നദീജല ട്രിബ്യൂണലിന്റെ അന്തിമവിധി ഗസറ്റ് വിജ്ഞാപനമാക്കണമെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. സംസ്ഥാനത്തെ കാര്‍ഷികമേഖല കടുത്തവരള്‍ച്ചയെ നേരിടുന്ന സാഹചര്യത്തിലാണ് ആവശ്യം. പ്രശ്നത്തില്‍ ഡിഎംകെ സര്‍ക്കാരിന്റെ നിലപാട് ആത്മാര്‍ഥത ഇല്ലാത്തതായിരുന്നുവെന്നും ജയലളിത കുറ്റപ്പെടുത്തി. യുപിഎയുടെ സഖ്യകക്ഷിയായിട്ടും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമെടുക്കാന്‍ ഡിഎംകെ നേതൃത്വത്തിനു കഴിഞ്ഞില്ല.

ഒരേസമയം കേന്ദ്രസര്‍ക്കാരിനെയും ഡിഎംകെയും പ്രതികൂട്ടിലാക്കുക എന്ന ലക്ഷ്യത്തോടൊണു ജയലളിതയുടെ നീക്കങ്ങള്‍. 2007ല്‍ തമിഴ്നാട്ടില്‍ അധികാരത്തിലിരുന്ന ഡിഎംകെ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പരസ്യപ്പെടുത്തുന്നതിനു വേണ്ടത്ര ശ്രദ്ധചെലുത്തിരുന്നില്ല. അടുത്തിടെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്നം ഫലപ്രദമായി അവതരിപ്പിക്കാനും ഡിഎംകെ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നു ജയലളിത കുറ്റപ്പെടുത്തി. എഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈയാവശ്യമുന്നയിച്ചു പ്രധാനമന്ത്രിക്കു നിരവധി തവണ കത്തയച്ച കാര്യവും ജയലളിത ചൂണ്ടിക്കാട്ടി.