മലപ്പുറത്ത് അമേരിക്കന്‍ ആക്ടിവിസ്റ് കസ്റഡിയില്‍
Saturday, December 29, 2012 6:20 PM IST
തിരൂര്‍: എസ്ഐഒ ജില്ലാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന ഫ്രീ ഗസ മുവ്മെന്റ് സ്ഥാപകനേതാവും അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. പോള്‍ ലെറൂഡിയെ തിരൂര്‍ എസ്ഐ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ കസ്റഡിയിലെടുത്തു.

ടൂറിസ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഇദ്ദേഹത്തിന് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നു. പൊതുപരിപാടിയില്‍ പങ്കെടുക്കരുതെന്ന് പോലീസ് അധികൃതര്‍ മുന്‍കൂര്‍ അറിയിച്ചിരുന്നെങ്കിലും ഇത് പാലിക്കാത്തതിനാലാണ് കസ്റഡിയിലെടുത്തത്. നേരത്തെ കുറ്റിപ്പുറത്ത് ജമാഅത്തെ ഇസ്ലാമി നടത്തിയ വനിതാ സമ്മേളനത്തിന്റെ വിദേശിയായ ഉദ്ഘാടക ഇവാന്‍ ബ്രിഡ്ലിക്ക് വിസ നിഷേധിച്ച സംഭവുമുണ്ടായിരുന്നു.