ഡല്‍ഹി പെണ്‍കുട്ടിയുടെ മരണത്തില്‍ വി.കെ.സിംഗ് അനുശോചിച്ചു
Saturday, December 29, 2012 7:14 PM IST
ന്യൂഡല്‍ഹി: ബസ് യാത്രയ്ക്കിടെ കൂട്ടമാനഭംഗത്തിനിരയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ മുന്‍ സൈനിക തലവന്‍ ജനറല്‍ വി.കെ.സിംഗ് അനുശോചിച്ചു. രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാവരും ഈ സംഹാരത്തിനെതിരെ പ്രതികരിക്കണം. ഇനിയുമിങ്ങനെ ഒരു സംഭവം ഉണ്ടാകരുത്. നിയമങ്ങളെല്ലാം രാജ്യത്ത് ഉണ്ട്. അത് എങ്ങനെ നടപ്പിലാക്കുന്നു എന്നതാണ് പ്രധാനം. സുഖത്തിന്റെ പുഴുക്കൂട്ടിലാണ് നാം കഴിയുന്നതെന്നും വ്യക്തികളുടെ ചെറിയ ലോകത്തെ തകര്‍ക്കാന്‍ തക്കവണ്ണം അരോചകമായി യാതൊന്നും നമുക്ക് സംഭവിക്കില്ലെന്നും നാം പ്രതീക്ഷിക്കുന്നു എന്നും സിംഗ് പറഞ്ഞു.