ഡല്‍ഹി പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് മാറ്റിയതിനെതിരെ ഐഎംഎ
Saturday, December 29, 2012 7:39 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി മാനഭംഗത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ ചികിത്സയ്ക്കു വേണ്ടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് സിംഗപ്പൂരിലേക്കു കൊണ്ടു പോയ നടപടിയെ ചോദ്യം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രംഗത്തെത്തി. ഇന്ത്യയില്‍ ലഭിക്കാത്ത ഏതു തരത്തിലുള്ള ചികിത്സയാണ് സിംഗപ്പൂര്‍ ലഭിക്കുക എന്ന് ഐഎംഎ ചോദിച്ചു. വൈദ്യ ശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടാണോ പെണ്‍കുട്ടിയെ സിംഗപ്പൂര്‍ ആശുപത്രിയിലേക്കു മാറ്റിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. മറിച്ച് മറ്റു ഘടകങ്ങള്‍ പരിഗണിച്ചാണോ സര്‍ക്കാര്‍ ഇത്തരം നടപടിയ്ക്ക് ഒരുങ്ങിയതെന്നു വ്യക്തമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.