പഞ്ചാബില്‍ താപനിലയത്തില്‍ തീപിടുത്തം
Saturday, December 29, 2012 8:43 PM IST
ലുധിയാന: പഞ്ചാബിലെ റോപാര്‍ താപനിലയത്തില്‍ തീപിടുത്തം. താപനിലയത്തിലെ എണ്ണ ടാങ്കിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. തീപിടുത്തത്തെ തുടര്‍ന്ന് എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചു. എന്നാല്‍ താപനിലയത്തിന്റെ പ്രധാന കെട്ടിടത്തില്‍ നിന്നു അകലെയാണ് തീപിടുത്തമുണ്ടായ എച്ച്എഫ്ഒ എണ്ണ ടാങ്ക്. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. താപനിലയത്തിനു ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ടു നിന്ന കഠിനശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.