മമതയ്ക്കെതിരായ പരാമര്‍ശം: റഹ്മാന്‍ പരസ്യമായി മാപ്പ് പറഞ്ഞു
Sunday, December 30, 2012 7:39 AM IST
കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയ്ക്കെതിരായ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് അനിസുര്‍ റഹ്മാന്‍ പരസ്യമായി മാപ്പ് പറഞ്ഞു. മോശമായ രീതിയില്‍ മമതയ്ക്കെതിരായി പ്രസ്താവന നടത്തേണ്ടി വന്നതില്‍ മാപ്പ് ചോദിക്കുന്നു. ഇക്കാര്യം സംബന്ധിച്ച് മുമ്പ് മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും പരസ്യമായി വീണ്ടും മാപ്പ് പറയുന്നുവെന്നും റഹ്മാന്‍ പറഞ്ഞു. തെക്കന്‍ ഡിനജ്പൂര്‍ ജില്ലയിലെ ഇതാഹറില്‍ നടന്ന ഒരു യോഗത്തിലാണ് റഹ്മാന്‍ മമതയെപ്പറ്റി അപകീര്‍ത്തികരമായ രീതിയില്‍ സംസാരിച്ചത്. ബലാത്സംഗക്കേസുകളില്‍ ഇരയാകുന്ന സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടാണ് റഹ്മാന്‍ മമതയെ അപകീര്‍ത്തികരമായ രീതിയില്‍ വിമര്‍ശിച്ചത്.