അലാസ്കയില്‍ ശക്തമായ ഭൂചലനം
Saturday, January 5, 2013 6:00 AM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ അലാസ്കയില്‍ ശക്തമായ ഭൂചലനം. പ്രാദേശിക സമയം വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലാണ് റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് അലാസ്കയിലും കാനഡയുടെ തീരപ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വാന്‍കൂവര്‍ ദ്വീപിന്റെ വടക്കന്‍ മുനമ്പിലും കോര്‍ഡോവ, അലാസ്ക തുടങ്ങിയിടങ്ങളിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ക്രയാഗിന് 60 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.