Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ഹരിഹര വര്‍മയുടെ കൊലപാതകം ആസൂത്രിതം; അഞ്ചുപേര്‍ പിടിയിലായെന്നു പോലീസ്
Saturday, January 5, 2013 6:41 PM IST
Inform Friends Click here for detailed news of all items Print this Page
 
 
തിരുവനന്തപുരം: തിരുവനന്തപുരത്ത് രത്നവ്യാപാരി ഹരിഹര വര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റുചെയ്തതായി പോലീസ് വെളിപ്പെടുത്തി. ഇതില്‍ മൂന്നുപേര്‍ വിദ്യാര്‍ഥികളാണ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ എഡിജിപി എ.ഹേമചന്ദ്രനാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

തലശേരി സ്വദേശിയായ ജിതേഷാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് എഡിജിപി അറിയിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി അജീഷ്, ജിതേഷിന്റെ ബന്ധുവും ബാംഗളൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ രാഗില്‍, ചാലക്കുടി സ്വദേശിയും ബാംഗളൂരില്‍ വിദ്യാര്‍ഥിയുമായ രാഗേഷ്, കൂര്‍ഗില്‍ താമസിക്കുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജോസഫ് എന്നിവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നുവരുകയാണെന്നും എഡിജിപി പറഞ്ഞു.

മൂല്യം കുറഞ്ഞ കല്ലുകള്‍ വിലപിടിപ്പേറിയ രത്നങ്ങളാണെന്ന വ്യാജേന കൊല്ലപ്പെട്ട ഹരിഹര വര്‍മ വില്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇത് വാങ്ങുന്നതിന്റെ ഭാഗമായി മുന്‍പ് മൂന്നുതവണ പ്രതികള്‍ ഹരിഹരവര്‍മയുടെ വീട്ടിലെത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു. വര്‍മയില്‍ നിന്ന് രത്നങ്ങള്‍ തട്ടിയെടുക്കാനായി പ്രതികള്‍ ഗൂഢാലോചന നടത്തി പദ്ധതി തയാറാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രതികള്‍ എറണാകുളം ഏലൂരില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നു. ഇംഗ്ളീഷ്, കന്നഡ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ജോസഫിനെ കര്‍ണാടക മന്ത്രിയുടെ മകനെന്ന വ്യാജേനയാണ് വര്‍മയെ പരിചയപ്പെടുത്തിയിരുന്നതെന്ന് എഡിജിപി പറഞ്ഞു. വര്‍മ കൊല്ലപ്പെട്ട ദിവസം ഇദ്ദേഹത്തിന്റെ സുഹൃത്തും അഭിഭാഷകനുമായ ഹരിദാസിന്റെ മകളുടെ പേരിലുള്ള ഞെട്ടയം പൂത്തൂര്‍കോണത്തെ വീട്ടില്‍ പ്രതികള്‍ എത്തുകയായിരുന്നു. നേരത്തെതന്നെ മയക്കാനുള്ള മരുന്നുകള്‍ കലക്കിയ കൂള്‍ഡ്രിംഗ്സ് ഇവര്‍ കൈയില്‍ കരുതിയിരുന്നു. രത്നത്തിന്റെ വിലയെക്കുറിച്ച് സംസാരിക്കുന്നതിനിടെ കൂള്‍ഡ്രിംഗ്സ് വര്‍മയെ കുടിപ്പിക്കുകയായിരുന്നു. ഇതിനുശേഷം വര്‍മയെയും അഭിഭാഷകനെയും ബലപ്രയോഗത്തിലൂടെ കീഴടക്കി കൈയില്‍ കരുതിയിരുന്ന ക്ളോറോഫോം മണപ്പിച്ച് ബോധം കെടുത്തുകയായിരുന്നുവെന്നും ഇതിനിടെയാണ് വര്‍മ മരിച്ചതെന്നും എഡിജിപി പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പരിധി നോക്കി പോലീസ് പിടിക്കാതിരിക്കാനായി വ്യാജപേരില്‍ സംഘടിപ്പിച്ചിരുന്ന മൊബൈല്‍ ഫോണാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്നും സംഭവദിവസം ഇവര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ലെന്നും എഡിജിപി വെളിപ്പെടുത്തി. എങ്കിലും അന്വേഷണ സംഘം നടത്തിയ ആസൂത്രിതമായ നീക്കത്തില്‍ പ്രതികള്‍ കുടങ്ങുകയായിരുന്നുവെന്നും എഡിജിപി ഹേമചന്ദ്രന്‍ വ്യക്തമാക്കി.

രണ്ടു ദിവസം മുന്‍പ് ഹരിഹര വര്‍മ്മയുടെ കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നില്ല. ഇതിനകം തന്നെ സിറ്റി സിറ്റി പോലീസ് പ്രതികളെ കുടുക്കിയിരുന്നു.

ഡിസംബര്‍ 24 ന് രാവിലെയാണ് ഞെട്ടയം പൂത്തൂര്‍കോണത്തെ ആളില്ലാത്ത വീട്ടില്‍ ഹരിഹരവര്‍മയെ മരിച്ച നിലയില്‍ കണ്െടത്തിയത്. മൂക്കിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഈ വീട് ഹരിഹര വര്‍മയുടെ സുഹൃത്ത് അഡ്വ.ഹരിദാസിന്റെ മകളുടെ ഉടമസ്ഥതയിലുള്ളതാണ്. ഹരിദാസിനെ നേരത്തെ നിരവധി തവണ പോലീസ് സംഘം ചോദ്യം ചെയ്തിരുന്നെങ്കിലും യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല.



ബ്രസീലിൽ 200 തടവുകാർ ജയിൽ ചാടി
എംഎൽഎമാരുടെ നിരാഹാരം നാലാം ദിനത്തിലേക്ക്
കോട്ടയം വഴി ഇന്നു ട്രെയിൻ നിയന്ത്രണം
ടാറ്റ ബൊളീവിയയിൽ മൂന്നു വാഹനങ്ങൾ ഇറക്കും
നവമാധ്യമങ്ങളിലും യുദ്ധം; ഇന്ത്യയ്ക്കെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്
മോഷണംപോയ വാൻ ഗോഗ് ചിത്രങ്ങൾ കണ്ടുകിട്ടി
ജയലളിത മരിച്ചെന്ന് ഫേസ്ബുക്കിൽ കുറിച്ചു; യുവതിക്കെതിരേ കേസ്
പാക്കിസ്‌ഥാന്റെ പിടിയിലായ സൈനികന്റെ മുത്തശി വാർത്തയറിഞ്ഞ് ഹൃദയംപൊട്ടി മരിച്ചു
നിതീഷിനെ പാഠം പഠിപ്പിക്കുമെന്ന് ജാമ്യം റദ്ദാക്കപ്പെട്ട ഷഹാബുദീൻ
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കൗമാരക്കാരൻ അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു
വൃക്ക മാറ്റിവയ്ക്കുന്നതിനായി സുരേഷ് സുമനസുകളുടെ സഹായം തേടുന്നു
മെജി ചുഴലി കൊടുങ്കാറ്റ്: ചൈനയിൽ പത്തു മരണം
തീവ്രവാദികളുടെ ഒളിയാക്രമണം; ആസാം റൈഫിൾസ് ഉദ്യോഗസ്‌ഥന് ഗുരുതര പരിക്ക്
കോയമ്പത്തൂരിൽ മുസ് ലിം പള്ളിക്കുനേരെ അജ്‌ഞാതർ പെട്രോൾ ബോംബ് ഏറിഞ്ഞു
പെട്രോൾ വില വർധിപ്പിച്ചു
ഭീകരതയെ ചെറുക്കാൻ നടപടി വേണമെന്ന് പാക്കിസ്‌ഥാനോടു റഷ്യ
കാവേരി തർക്കം: നീതിന്യായ വ്യവസ്‌ഥയെ കർണാടക അപമാനിച്ചെന്നു സുപ്രീം കോടതി
തോൽവി സമ്മതിച്ച് പാക്കിസ്‌ഥാൻ; സാർക്ക് ഉച്ചകോടി മാറ്റി
കൊലപാതക കേസിൽ ആർജെഡി നേതാവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി
വുഹാൻ ഓപ്പൺ: സാനിയ സഖ്യം ഫൈനലിൽ
സൈന്യത്തിന് അധികാരം നൽകൂ, കാഷ്മീർ സ്വന്തന്ത്ര്യമാകും: ഷരിഫിനോടു ഹാഫിസ് സയിദ്
നാദാപുരത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് റദ്ദാക്കൽ രണ്ടു ദിവസത്തേക്കു കൂടി നീട്ടി
വുഹാൻ ഓപ്പൺ: ഹാലപ്പിനെ തകർത്ത് ക്വിറ്റോവ ഫൈനലിൽ
പാക് ചാനലുകളിലേത് മോർഫ് ചെയ്ത ചിത്രങ്ങൾ; ഇന്ത്യൻ സൈനികർക്ക് ഒരു പോറലുപോലുമില്ല
സിഎൻജി ഗ്രിഡ് പദ്ധതിയുമായി മുന്നോട്ടെന്നു മുഖ്യമന്ത്രി
കുടിച്ചാൽ കീശ കൂടുതൽ കീറും; മദ്യവില വർധിച്ചു
തലവരി: പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
സാർക്ക് ഉച്ചകോടി: ശ്രീലങ്കയും പിൻമാറി
പരീക്ഷയിൽ തോറ്റ് ഒളിച്ചോടിയ ‘ധനുഷ്’ തങ്ങളുടെ മകനെന്ന് വൃദ്ധദമ്പതികൾ
അണ്ടർ–18 ഏഷ്യാകപ്പ് ഹോക്കി; ഇന്ത്യക്ക് കിരീടം
മലപ്പുറത്ത് സ്കൂൾ ബസ് മരത്തിലിടിച്ച് വിദ്യാർഥിനി മരിച്ചു
മെട്രോസ്റ്റേഷനുകളിൽ അതീവ ജാഗ്രതാ നിർദേശം
കോൽക്കത്തയിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച
ഹൈക്കോടതിയിൽ വീണ്ടും മാധ്യമ വിലക്ക്; മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കി
പാക്ക് ആക്രമണം: മോദിക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി
ജയലളിതയുടെ ചിത്രങ്ങൾ പുറത്തുവിടൂ, അഭ്യൂഹങ്ങൾ അവസാനിക്കട്ടെ: കരുണാനിധി
മെഡിക്കൽ പ്രവേശനം: കേരളത്തിന് സമയം നീട്ടി നൽകി
പാക്കിസ്‌ഥാൻ അനങ്ങിയാൽ ഇന്ത്യ അറിയും
ഒമ്പതുകാരിയോട് അപമര്യാദയായി പെരുമാറിയ ഇതരസംസ്‌ഥാനക്കാരനെ റിമാൻഡ് ചെയ്തു
സ്വാശ്രയ പ്രശ്നം: നിയമസഭ ഇന്നും സ്തംഭിച്ചു
ജർമനിയിൽ ആശുപത്രിക്ക് തീപിടിച്ച് രണ്ടു മരണം
യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
ബിഹാർ മദ്യനിരോധനം നിയമവിരുദ്ധം: പാറ്റ്ന ഹൈക്കോടതി
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് വി.എം.സുധീരൻ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വകാര്യ വിമാനം ബാഴ്സലോണയിൽ ഇടിച്ചിറങ്ങി
സൈനിക നടപടി: സുരക്ഷാ വിഭാഗം തലവന്മാരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി
തലവരി പണം വാങ്ങിയതിന് തെളിവ് നൽകിയാൽ വിജിലൻസ് അന്വേഷണമെന്ന് മുഖ്യമന്ത്രി
ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് നിയമസഭ
യൂറോപ്പ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം
പ്രതിപക്ഷ സമരം തിങ്കളാഴ്ച വരെ തുടരും
പാക് പിടിയിലായ സൈനികനെ മോചിപ്പിക്കാൻ എല്ലാ നടപടിയും സ്വീകരിക്കും: രാജ്നാഥ് സിംഗ്
ഇന്ത്യൻ സിനിമകൾക്കു പാക്കിസ്‌ഥാനിൽ വിലക്ക്
ഭീകര ക്യാമ്പുകൾക്കുനേരെ നടപടി സ്വീകരിക്കാൻ പാക്കിസ്‌ഥാനോട് അമേരിക്ക
സ്വർണ വിലയിൽ മാറ്റമില്ല
ഇന്ത്യൻ സൈനിക നടപടിക്കെതിരേ പരാതിയുമായി പാക്കിസ്‌ഥാൻ ഐക്യരാഷ്ട്ര സഭയിൽ
ബംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു
കോൽക്കത്തയിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്; മോശം തുടക്കം
ഉറി ആക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു
സൈന്യത്തിന്റെ മിന്നലാക്രമണം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വീണ്ടും ഉന്നതാധികാര യോഗം
ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണം അതീവ സൂക്ഷ്മതയോടെയെന്ന് അമേരിക്കൻ വിദഗ്ധർ
അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്
മല്ലൂസ് പണിതുടങ്ങി: പാക് ജനറലിന്റെ ഫേസ്ബുക്കിൽ ‘നാറ്റം ബോംബുകൾ’
അൾജീരിയൻ സൈന്യം അഞ്ച് ഭീകരരെ വധിച്ചു
ബ്രസീലിൽ ഇരുനൂറോളം തടവുകാർ ജയിൽ ചാടി
സൊമാലിയയിൽ യുഎസ് വ്യോമാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടു
അപകീർത്തിക്കേസ്: കേന്ദ്രമന്ത്രി ഉമാഭാരതിക്ക് അറസ്റ്റ് വാറണ്ട്
ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിൽ മലയാളിതാരം
ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്‌ഥാൻ വിളിച്ചുവരുത്തി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.