ബ്രിസ്ബേന്‍ ഇന്റര്‍നാഷണല്‍: വനിതാ കിരീടം സെറീന വില്യംസിന്
Saturday, January 5, 2013 8:41 AM IST
ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാവിഭാഗം സിംഗിള്‍സില്‍ സെറീന വില്യംസിന് കിരീടം. റഷ്യയുടെ അനസ്തേഷ്യ പൌലിഷെങ്കോവയെ ആണ് കലാശക്കളിയില്‍ സെറീന പരാജയപ്പെടുത്തിയത്. പുതുവര്‍ഷത്തിലെ സെറീനയുടെ ആദ്യ കിരീട നേട്ടമാണിത്. 6-2, 6-1 എന്ന സ്കോറിനായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിജയം. 15 ഗ്രാന്‍ഡ് സ്ളാമുകള്‍ നേടിയിട്ടുള്ള സെറീനയുടെ നാല്‍പ്പത്തിയേഴാം കിരീടമാണിത്.