സിഡ്നി ടെസ്റ്: ഓസീസ് ശക്തമായ നിലയില്‍
Saturday, January 5, 2013 10:09 AM IST
സിഡ്നി: മൈക്ക് ഹസിയുടെ വിടവാങ്ങല്‍ ടെസ്റില്‍ ശ്രീലങ്കയ്ക്കെതിരേ ഓസ്ട്രേലിയ ശക്തമായ നിലയില്‍. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ലങ്ക രണ്ടാം ഇന്നിംഗ്സില്‍ 225/7 എന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കേ 87 റണ്‍സ് ലീഡ് മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ളത്.

138 റണ്‍സ് ലീഡ് വഴങ്ങിയാണ് ലങ്ക രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയത്. ദിമുത് കരുണരത്ന (85), ക്യാപ്റ്റന്‍ മഹേല ജയവര്‍ധന (60) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ തുണയായത്. 22 റണ്‍സോടെ ദിനേശ് ചാണ്ഡിമാലും ഏഴ് റണ്‍സോടെ രങ്കന ഹെരാത്തുമാണ് ക്രീസില്‍. ഓസീസിന് വേണ്ടി മിച്ചല്‍ ജോണ്‍സണ്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ വിക്കറ്റ് കീപ്പര്‍ മാത്യൂ വേഡിന്റെ സെഞ്ചുറിയുടെ മികവില്‍ ഓസീസ് ഒന്നാം ഇന്നിംഗ്സില്‍ 432/9 എന്ന നിലയില്‍ ഡിക്ളയര്‍ ചെയ്തിരുന്നു. 102 റണ്‍സോടെ വേഡ് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ മൈക്കിള്‍ ക്ളാര്‍ക്ക് (87), ഡേവിഡ് വാര്‍നര്‍ (85) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി ഹെരാത്ത് നാല് വിക്കറ്റ് വീഴ്ത്തി. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 294 റണ്‍സില്‍ അവസാനിച്ചിരുന്നു.