ആസാമില്‍ ഉള്‍ഫ തീവ്രവാദി ഏറ്റുമുട്ടലില്‍ മരിച്ചു
Saturday, January 5, 2013 10:29 AM IST
ഗോഹട്ടി: ആസാമിലെ ടിന്‍സുകിയ ജില്ലയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റമുട്ടലില്‍ ഉള്‍ഫ തീവ്രവാദി വെടിയേറ്റ് മരിച്ചു. മേഖലയിലെ ഹെബേഡാ ഗ്രാമത്തില്‍ അഞ്ചംഗ ഉള്‍ഫ സംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് എത്തിയ സുരക്ഷസേന നടത്തിയ ആക്രമണത്തിലാണ് തീവ്രവാദി മരിച്ചത്. സംഘത്തിലെ ശേഷിച്ച നാല് പേര്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

ഡിബോജിത് ദുറ എന്ന തീവ്രവാദിയാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാളുടെ സഹോദരന്‍ 2007-ലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു. മരിച്ച തീവ്രവാദിയുടെ പക്കല്‍ നിന്നും ഗ്രനേഡ് ഉള്‍പ്പടെയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.