പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
Saturday, January 5, 2013 11:25 AM IST
ജമ്മു: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്തോ-പാക്ക് അതിര്‍ത്തിയിലെ പൂഞ്ച് ജില്ലയില്‍ സൈനിക പോസ്റിന് നേരെയാണ് പാക്കിസ്ഥാന്‍ വെടിവച്ചത്. പാക്കിസ്ഥാന്‍ സൈന്യം നാല് റൌണ്ട് വെടിവച്ചന്ന് സൈനിക വക്താവ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 10.45-നും 11.30-നും ഇടയിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം 71 തവണ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. ആക്രമണങ്ങളില്‍ ഏഴ് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.