മാനഭംഗക്കേസില്‍ ബിജെപി നേതാവ് അറസ്റില്‍
Saturday, January 5, 2013 12:38 PM IST
ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ ബിജെപിയുടെ ഡല്‍ഹി പ്രദേശ് വര്‍ക്കിംഗ് കമ്മിറ്റി അംഗം യോഗേഷ് അട്ട്റെയെ പോലീസ് അറസ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ രണ്ട് ദിവസം പോലീസ് കസ്റഡിയില്‍ വിട്ടു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ നിന്നും വെള്ളിയാഴ്ചയാണ് അട്ട്റെയെ പിടികൂടിയതെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ അറിയിച്ചു. 2008-ല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മംഗല്‍പുരി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു യോഗേഷ് അട്ട്റെ.

വിജയ്വിഹാര്‍ സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2007 മുതല്‍ ഇവരുമായി ബന്ധം പുലര്‍ത്തിയിരുന്ന യോഗേഷ് അട്ട്റ വിവരം പുറത്തു പറഞ്ഞാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.