ഗണേഷ്കുമാറിനെതിരേ വെള്ളാപ്പള്ളി രംഗത്ത്
Sunday, January 6, 2013 12:20 AM IST
ആലപ്പുഴ: മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ സദാചാര ബോധത്തില്‍ സംശയമുണ്െടന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രിയുടെ സ്വഭാവ ശുദ്ധിയെക്കുറിച്ചു ജനങ്ങള്‍ക്കിടയിലും സംശയവും ആശങ്കയുമുണ്ട്. ഇത്രയധികം നന്മകള്‍ ചെയ്ത പിതാവിനു മകനില്‍ നിന്ന് നീതിയോ, ധര്‍മോ ലഭിച്ചില്ല. ആര്‍.ബാലകൃഷ്ണപിള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു വെള്ളാപ്പള്ളി ഗണേഷിനെതിരേ പ്രതികരിച്ചത്.