യാത്രക്കാരെ ഇറക്കിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ പിന്നില്‍ ബസിടിച്ച് 21 പേര്‍ക്ക് പരിക്ക്
Saturday, January 5, 2013 3:32 PM IST
കാഞ്ഞിരപ്പള്ളി: കൊല്ലം - തേനി ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ ബസ് സ്റോപ്പില്‍ യാത്രക്കാരെ ഇറക്കിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ പിന്നില്‍ മറ്റൊരു സ്വകാര്യ ബസ് ഇടിച്ച് 21 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ രണ്ടുപേരുടെ നില ഗരുതരമാണ്. മറ്റുള്ളവരെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

കോട്ടയം - കോരുത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന റാണി ട്രാവല്‍സിന്റെ പിന്നിലാണ് കോട്ടയം - കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് ഇടിച്ചത്. ഇന്നലെ വൈകുന്നേരം 4.10നായിരുന്നു അപകടം.