മദ്യം മലയാളിയെ തകര്‍ത്ത് കീഴ്പ്പെടുത്തുന്നു: സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍
Saturday, January 5, 2013 5:21 PM IST
പാലാ: മദ്യം മലയാളിസമൂഹത്തെ തകര്‍ത്ത് കീഴ്പ്പെടുത്തുന്നതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. കെസിബിസി മദ്യവിരുദ്ധസമിതിയുടെ 14-ാം ജന്മദിനസമ്മേളനം പാലാ ബിഷപ്സ് ഹൌസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലയാളിക്ക് മദ്യത്തോട് ഒടുങ്ങാത്ത ആര്‍ത്തിയാണ്. ഇത് ആപത്തുകളെ ക്ഷണിച്ചുവരുത്തുന്നു. മദ്യത്തില്‍നിന്നു മോചനം ഇല്ലെങ്കില്‍ കേരളം പിന്നോട്ടുപോകുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. സ്പീക്കര്‍ തന്നെ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ലഹിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു.