ആറന്മുള പദ്ധതി: സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സുധീരന്‍
Monday, January 21, 2013 7:46 AM IST
തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയില്‍ ഓഹരിയെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. നിര്‍ദിഷ്ട പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിയില്‍ സര്‍ക്കാര്‍ പത്തു ശതമാനം ഓഹരിയെടുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. പദ്ധതിയില്‍ ഓഹരിയെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. മുഖ്യമന്ത്രി അടിയന്തരമായി പദ്ധതി പ്രദേശം സന്ദര്‍ശിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.