ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ ക്വാര്‍ട്ടറില്‍
Monday, January 21, 2013 8:13 AM IST
മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ വിജയം. നാലാം റൌണ്ടില്‍ പതിമൂന്നാം സീഡ് കാനഡയുടെ മിലോസ് റോണിക്കിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 7-6, 6-2. ഗ്ളാന്റ് സ്ളാം ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാം ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്കാണ് ഫെഡറര്‍ യോഗ്യത നേടിയത്. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയാണ് ഫെഡററുടെ എതിരാളി.