ചാരവൃത്തി: ലാഹോറില്‍ രണ്ടു ഇന്ത്യക്കാര്‍ അറസ്റില്‍
Monday, January 21, 2013 8:26 AM IST
ലാഹോര്‍: ചാരവൃത്തി ആരോപിച്ച് രണ്ടു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ പാക്കിസ്ഥാനിലെ ലാഹോറില്‍ അറസ്റു ചെയ്തു. ലാഹോറിലെ രണ്ടിടങ്ങളില്‍ നിന്നായാണ് ഇവരെ അറസ്റു ചെയ്തതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയ്ക്കു വേണ്ടി പാക്കിസ്ഥാനില്‍ ചാരവൃത്തി നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. പിടിയിലായവരെ പാക് രഹസ്യാന്വേഷണ ഏജന്‍സി അധികൃതര്‍ ചോദ്യം ചെയ്യുകയാണ്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.