സിപിഎം ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയത ചര്‍ച്ചയ്ക്കെടുത്തു
Monday, January 21, 2013 9:52 AM IST
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയത പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ചയ്ക്കെടുത്തു. കൊല്ലം, പത്തനംതിട്ട ജില്ല സമ്മേളനങ്ങളിലെ വിഭാഗീയതയാണ് ചര്‍ച്ചയ്ക്കെടുത്തത്. ഇരു ജില്ലകളിലും വിഭാഗീയത ശക്തമാണെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നം ചര്‍ച്ചയ്ക്കെടുക്കാന്‍ നേതൃത്വം തീരുമാനിച്ചത്.

ഇരു ജില്ലകളിലും മത്സരം നടന്നതാണ് വിഭാഗീയതയ്ക്കു ഉദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കൊല്ലത്ത് വി.എസ് പക്ഷവും പത്തനംതിട്ടയില്‍ ഔദ്യോഗിക പക്ഷവുമായി മത്സരിച്ചത്. കൊല്ലത്തു മത്സരിച്ച നാലു വി.എസ് പക്ഷക്കാരും പരാജയപ്പെട്ടിരുന്നു. എ. വിജയരാഘവന്‍, വൈക്കം വിശ്വന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് വിഭാഗീയത സംബന്ധിച്ചു അന്വേഷണം നടത്തിയത്. ഔദ്യോഗിക പാനലിനെതിരായ മത്സരം വിഭാഗീയതയാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ തന്നെ മത്സരത്തിനു നേതൃത്വം നല്‍കി. സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്കു ശേഷം ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയതയില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.