റെയില്‍ ബജറ്റില്‍ നിരക്ക് വര്‍ധനയുണ്ടാകില്ല: ബന്‍സാല്‍
Monday, January 21, 2013 10:12 AM IST
ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍ റെയില്‍വേ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരാനിരിക്കെ 2013- 2014 റെയില്‍ ബജറ്റില്‍ നിരക്ക് വര്‍ധനയുണ്ടാകില്ലെന്ന് റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍.

സാമ്പത്തിക വര്‍ഷം 6600 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടുള്ള നിരക്കുവര്‍ധനയാണ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രബല്യത്തില്‍ വരുന്നത്. യാത്രാ നിരക്കില്‍ 21 ശതമാനത്തിന്റെ വര്‍ധനയാണ് നടപ്പാക്കുന്നത്. ഈ സാഹചര്യത്തിലാണ് ബജറ്റില്‍ റെയില്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. നിരക്ക് വര്‍ധനയിലൂടെ ജനുവരി 22 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 1200 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.