ആലപ്പുഴയില്‍ വെടിക്കെട്ടപകടം; 20 പേര്‍ക്ക് പരിക്ക്
Monday, January 21, 2013 12:41 PM IST
ആലപ്പുഴ: പാണാവള്ളി തൃച്ചേറ്റുകുളം മഹാദേവി ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം. പൊട്ടിത്തെറിയില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.