കാബൂള്‍ പോലീസ് ആസ്ഥാനത്ത് ചാവേര്‍ ആക്രമണം
Monday, January 21, 2013 1:07 PM IST
കാബൂള്‍: കാബൂളിലെ പോലീസ് ആസ്ഥാനത്ത് ചാവേര്‍ ആക്രമണം നടത്തിയ താലിബാന്‍കാര്‍ മൂന്ന് ഓഫീസര്‍മാരെ കൊലപ്പെടുത്തി. അഞ്ച് ചാവേറുകളെയും കൊലപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ചാവേറുകളെ നേരിടാന്‍ നാറ്റോ സൈനികരെയും രംഗത്തിറക്കി. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ചാവേറുകളെ വകവരുത്താനായത്. നാലു ട്രാഫിക് പോലീസുകാര്‍ക്കും നിരവധി സിവിലിയന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.