തമിഴ് സാഹിത്യകാരന്‍ എം.എസ്. ഉദയമൂര്‍ത്തി അന്തരിച്ചു
Monday, January 21, 2013 1:45 PM IST
ചെന്നൈ: സാഹിത്യകാരനും സാമൂഹികപ്രവര്‍ത്തകനുമായ എം.എസ്. ഉദയമൂര്‍ത്തി (85)അന്തരിച്ചു. ഹൃദയാഘാതമാണു മരണകാരണം. എണ്ണങ്കള്‍, ഉന്നാല്‍ മുടിയും തമ്പി, നീ താന്‍ തമ്പി മുതല്‍അമൈച്ചര്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. നദീ സംയോജനത്തെ പിന്തുണച്ച് മക്കള്‍ ശക്തി ഇയക്കം എന്ന സംഘടനയ്ക്കു രൂപം നല്കിയിട്ടുണ്ട്.