വിവേകാനന്ദ ദര്‍ശനങ്ങള്‍ സമകാലീന സമൂഹത്തിന് ഉത്തമവഴികാട്ടികള്‍: പി. പരമേശ്വരന്‍
Monday, January 21, 2013 3:32 PM IST
നെയ്യാറ്റിന്‍കര: വിവേകാനന്ദ ദര്‍ശനങ്ങള്‍ സമകാലീന സമൂഹത്തിന് ഉത്തമ വഴികാട്ടികളാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ 150 -ാം ജയന്തിയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കരിനട ആശ്രയയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരകള്‍ക്ക് തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കാരത്തിന്റെ മഹത്തായ പൈതൃകം എല്ലാവരും ഉള്‍ക്കൊള്ളണം. വൈദേശിക ശക്തികള്‍ക്ക് കൊള്ളയടിക്കാനാവാത്ത ആത്മീയചൈതന്യം ഭാരതത്തിനുണ്ട്.