ഇന്ത്യയെ സ്പിന്‍ മുനയില്‍ നിര്‍ത്താന്‍ ഓസീസ്
Thursday, January 31, 2013 4:41 AM IST
സിഡ്നി: ഇന്ത്യയില്‍ നടക്കുന്ന ടെസ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഓസീസ് പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നാല് സ്പിന്‍ ബൌളര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്ളെന്‍ മാക്സ്വെല്‍, സ്റീവ് സ്മിത്ത്, നഥാന്‍ ലിയോണ്‍, സേവ്യര്‍ ദൊഹേര്‍ത്തി എന്നിവരാണ് ടീമില്‍ ഇടംപിടിച്ച സ്പിന്‍ ബൌളര്‍മാര്‍.

മിച്ചല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ അഞ്ച് പേസ് ബൌളര്‍മാരും ടീമിലുണ്ട്. പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റാര്‍ക്ക്, ജെയിംസ് പാറ്റിന്‍സണ്‍, ജാക്സണ്‍ ബേഡ് എന്നിവരാണ് ടീമിലുള്ള മറ്റ് പേസര്‍മാര്‍. ടീം ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ഓസീസ് ദേശീയ സെലക്ടര്‍ ജോണ്‍ ഇന്‍വെരാറിത്തി പറഞ്ഞു. ഫെബ്രുവരി 22 ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്.