ബംഗ്ളാദേശി യുവതിയെ തടവില്‍ പാര്‍പ്പിച്ച് ഹൈടെക് പെണ്‍വാണിഭം; മൂന്നംഗസംഘം പിടിയില്‍
Thursday, January 31, 2013 4:56 AM IST
ആലുവ: ബംഗ്ളാദേശി യുവതിയെ തടവില്‍ പാര്‍പ്പിച്ച് ഹൈടെക് പെണ്‍വാണിഭം നടത്തിയ മൂന്നംഗസംഘം ആലുവയില്‍ അറസ്റിലായി. ആലുവ കിഴക്കേ കടുങ്ങല്ലൂരിലെ വീട്ടില്‍ നിന്നും മുണ്ടക്കയം സ്വദേശി ജിജോ, ഇടുക്കി പെരുവന്താനം മുറിഞ്ഞപ്പുഴ സ്വദേശി ഷെബിന്‍, തിരുവനന്തപുരം സ്വദേശിനി രജനി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ടൂര്‍ പാക്കേജിന്റെ മറവില്‍ ഇന്റര്‍നെറ്റിലൂടെയായിരുന്നു ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കഴിഞ്ഞ അഞ്ചു മാസമായി ഇതിനായി ഇവര്‍ ബംഗ്ളാദേശി യുവതിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഷെബിന്റെ പേരിലാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. ജിജോയും രജനിയും ഭാര്യാഭര്‍ത്താക്കന്‍മാരെന്ന വ്യാജേനയായിരുന്നു ഇവിടെ താമസിച്ചിരുന്നത്. സംഘത്തില്‍ വേറെയും അംഗങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.