ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റഡി കാലാവധി നീട്ടി
Thursday, January 31, 2013 5:16 AM IST
ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനകേസില്‍ അറസ്റിലായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും കേസിലെ മറ്റ് പ്രതികളുടെയും ജുഡീഷ്യല്‍ കസ്റഡി കാലാവധി നീട്ടി. ഫെബ്രുവരി 14 വരെയാണ് കസ്റഡി നീട്ടിയത്. പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. നിലവില്‍ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലാണ് ജഗന്‍. ജഗന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ആന്ധ്ര ഹൈക്കോടതി തള്ളിയിരുന്നു. സിബിഐ അന്തിമ കുറ്റപത്രം നല്‍കിയ ശേഷമേ ജഗന് ജാമ്യം അനുവദിക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ മെയ് 27 നായിരുന്നു ജഗന്‍ അറസ്റിലായത്.