സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി എന്‍എസ്എസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്
Thursday, January 31, 2013 5:31 AM IST
തിരുവനന്തപുരം : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ കോണ്‍ഗ്രസും മറ്റ് ജാതിമത സംഘടനകളും അപവാദപ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.

പാളയം ആശാന്‍ സ്ക്വയറില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം. സംഗീത്കുമാര്‍, വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി. വഞ്ചിയൂര്‍ മോഹനന്‍, ശാസ്തമംഗലം മോഹന്‍, സി.എസ്. ശരത്ചന്ദ്രകുമാര്‍, എം. ഈശ്വരിയമ്മ, വിഎസ്കെ നായര്‍, ആര്‍. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന്റെ ഉദ്ഘാടനം എം. സംഗീത്കുമാര്‍ നിര്‍വഹിച്ചു. മാര്‍ച്ചില്‍ 500-ല്‍പരം പേര്‍ പങ്കെടുത്തു.