പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതായി വി.എസ്
Thursday, January 31, 2013 5:39 AM IST
തിരുവനന്തപുരം: പറമ്പിക്കുളം ആളിയാര്‍ കരാറില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹമായ വെള്ളം പോലും വിട്ടുനല്‍കാന്‍ തമിഴ്നാട് തയാറാകുന്നില്ല. വെള്ളമില്ലാത്തതിനാല്‍ പാലക്കാട് പതിനായിരം ഹെക്ടറോളം നെല്‍കൃഷി നശിച്ചതായും വി.എസ് ചൂണ്ടിക്കാട്ടി.